മിന്നൽ മുരളി നെറ്റ്ഫ്ലിക്സ് മൂവി റെക്കോർഡ് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം

മലയാള സിനിമയിലെ ഇതുവരെ ഇറങ്ങാതെ ഒരു സിനിമയാണ് കഴിഞ്ഞ ദിവസ്സം മിന്നൽ മുരളി എന്ന മലയാള ചലച്ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരുടെ ഇടയിലേക്ക് വന്നത് സിനിമ പ്രേക്ഷകരും ആരാധകരും ഒരു പോലെ ഏറ്റെടുത്ത ഒരു സിനിമ തന്നെ ആയിരുന്നു മിന്നൽ മുരളി എന്ന സിനിമ , മലയാളത്തിൽ നിന്നും ഒരു സൂപ്പർ ഹീറോ മലയാളി പ്രക്ഷകരും അതുപോലെ തന്നെ ലോകത്തിലെ എല്ലാവരും സ്വീകരിച്ചു എന്ന വാർത്തകൾ ആണ് വന്നത് , ബേസിൽ ജോസ്ഫ് സംവിധാനം ചെയ്ത സിനിയിൽ ടോവിനോ തോമസ് ആണ് പ്രധാന വേഷം ചെയുന്നത് ഗുരു സോമസുന്ദരവും ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് .

നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത് ഇന്ത്യൻ റെക്കോർഡ് ആയി മാറിയ കാഴ്ച നമ്മൾ കണ്ടതാണ് .എന്നാൽ ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് ഏറ്റവും പുതിയ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് .നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സിനിമ രണ്ടാഴ്ച കഴിഞ്ഞ ശേഷം ഉള്ള വിവരങ്ങളും റിപ്പോർട്ടുകളും ആണ് പുറത്തുവന്നത് .നെറ്റ്ഫ്ലിക്സ് ട്രെന്റിങ് ലിസ്റ്റിൽ പത്താം സ്ഥാനത്തു ആണ് എന്ന വാർത്തകൾ ആണ് വന്നത് , മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്തകൾ പുറത്തുവന്നത് വളരെ മികച്ച ഒരു നേട്ടം തന്നെ ആണ് മിന്നൽ മുരളി എന്ന ചിത്രം നേടിയത് . നെറ്റ്ഫ്ലിക്സിൽ തരംഗം ആയ ഒരു ചിത്രം കൂടി ആണ് , മലയാളസിനിമ ലോകത്തിനു അഭിമാനിക്കാവുന്ന നേട്ടം തന്നെ ആണ് മിന്നൽ മുരളി നേടിയത് .