ലാലേട്ടന്റെ ആ പ്രവർത്തി എന്റെ കണ്ണ് തുറപ്പിച്ചു ആരും ഇങ്ങനെ ചെയ്യില്ല എന്ന് മനോജ് കെ ജയൻ സോഷ്യൽ ലോകം ചർച്ചയിൽ

മനോജ് കെ. ജയൻ എന്നറിയപ്പെടുന്ന മനോജ് കെ ജയൻ, ഏതാനും തെലുങ്ക്, കന്നഡ സിനിമകൾക്ക് പുറമെ മലയാളം, തമിഴ് സിനിമകളിലും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് , ഒരു ഓൺലൈൻ വാർത്താമാധ്യമത്തിന്നു കൊടുത്ത ഒരു അഭിമുഖത്തിൽ ലാലേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുബോൾ ലാലേട്ടനിൽ നിന്നും ലഭിച്ച ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് . മനോജ് കെ ജയൻ എന്ന സിനിമ നടൻ , ഷൂട്ടിംഗ് സമയത്തു കോവളത്ത് വെച്ച് ഷൂട്ടിങിന്റെ തിരക്ക് കാരണം ഭക്ഷണം കഴിക്കൽ നേരം വൈകി സംവിധായകൻ അമൽ നീരദ് പറഞ്ഞു ഭക്ഷണം പോയി കഴിച്ചോളാൻ ഇപ്പോൾ ബ്രേക്ക് ഒന്നുമില്ല എന്നും ഒരു വിധം സമയം ആയപ്പോൾ ലാലേട്ടൻ മനോജ് കെ ജയനോട് പറഞ്ഞു വാ ഭക്ഷണം കഴിക്കാം പോവാം എന്ന് ചോദിക്കുകയും ചെയ്തു കടപ്പുറം ആണ് അവിടെ ഇരുന്നു കഴിക്കണം അല്ലാതെ റൂം ഒന്നും ഉണ്ടായിരുന്നില്ല ലാലേട്ടൻ അപ്പോൾ പറഞ്ഞു ലാലേട്ടന്റെ കാർ ഉണ്ട് എന്നും അതിൽ ഇരുന്നു കഴിക്കാം എന്നും ഞങ്ങൾ രണ്ടുപേരും അതിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി ഞാൻ ചമ്മന്തിയും ഇഡലിയും ആണ് കഴിക്കുന്നത് ,

പക്ഷെ അത്രയ്ക്കും വൈകിയകരണം ചമ്മന്തി വിളിച്ചുപോയിരുന്നു അതുകഴിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എനിക്കാണെങ്കിൽ അത് കഴിക്കാൻ വയ്യാതെ അത് കുഴച്ചുകൊണ്ടിരുന്നു ലാലേട്ടൻ ആണെങ്കിൽ ചമ്മന്തിയും കൂടി കഴിച്ചു കൊണ്ടിരുന്നു . അപ്പോൾ ലാലേട്ടൻ ചോദിച്ചു മോൻ എന്താ കഴിക്കാത്തത് എന്നു , അപ്പോൾ ചമ്മന്തി വിളിച്ചു പോയ കാര്യം പറഞ്ഞപ്പോൾ ലാലേട്ടൻ എന്നോട് പറഞ്ഞത് , ഇത്രയും ഭക്ഷണം എടുത്തു കളയാൻ പാടില്ല എന്നും കുറേ ഉപദേശിച്ചു മോനെ ഈ ഭക്ഷണം പോലും കിട്ടാത്ത ആളുകളും ഈ നാട്ടിൽ ഉണ്ട് , ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്, എന്നിട്ടു ലാലേട്ടൻ പറഞ്ഞു മോൻ അത് കഴിക്കുന്നില്ലെങ്കിൽ ഇങ്ങു താ എന്നു എന്നും പറഞ്ഞു എന്റെ കൈയിൽ നിന്നും വാങ്ങുച്ചു ആ ഭക്ഷണം ലാലേട്ടൻ കഴിച്ചു , നമ്മുടെ കുടുംബത്തിൽ ഉള്ളവർ പോലും മടിക്കുന്ന ഒരു കാര്യം ആണ് ലോകം കണ്ട ഒരു മഹാ നടൻ ചെയ്തത് , മോഹൻലാലിന്റെ ഈ പ്രവർത്തിയെ ആണ് മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .