ഹൃദയം എന്ന സിനിമ നൽകിയ ഫീൽ അത് വേറെ ആയിരുന്നു , അനുഭവിച്ചുതന്നെ അറിയണം

മലയാളസിനിമ പ്രേക്ഷകരുടെ പ്രതീക്ഷ തകർക്കാതെ ആണ് ഹൃദയം എന്ന സിനിമ പ്രേക്ഷകർ മുന്നിൽ എത്തിയതും സിനിമ പ്രേക്ഷകർ ഏറ്റെടുത്തതും ,മലയാള പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു ചിത്രം ആണ് ഹൃദയം , പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെ പ്രണവ് മോഹൻലാൽ അതിമനോഹരം ആയിട്ടുണ്ട് അവതരിപ്പിച്ചിരിക്കുന്നതും . അയാളുടെ ജീവിതത്തിൽ നടക്കുന്ന വ്യത്യസ്‍ത തലങ്ങളിലൂടെയോ സമയങ്ങളിലൂടെയോ സഞ്ചരിക്കുന്ന ഒരു കഥ ആണ് , ഇത്‌വരെ നമ്മൾ കണ്ട വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നും അവതരണ ശൈലി കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും , ഏറെ വ്യത്യസ്ഥത പുലർത്തുന്ന സിനിമ തന്നെ ആണ് ഹൃദയം , വിനീത് ശ്രീനിവാസൻ ഒരുക്കിയ ഈ സിനിമയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു സിനിമ തന്നെ ആണ് ,

പ്രണയം , സൗഹൃദം , യാത്ര , വിജയം , പരാജയം , നിരാശയും , എന്നിങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഈ സിനിമയിൽ ഉണ്ട് , ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടാൻ കഴിഞ്ഞു എന്ന് പറയാം .സിനിമയുടെ ഏറ്റവും വലിയ വിജയം അതിൽ അഭിനയിച്ച കഥാപാത്രങ്ങൾ ആണ് എല്ലാവരും മികച്ച അഭിനയം തന്നെ ആണ് , പ്രണവ് എന്ന നടൻ തന്നിലെ കഴിവ് എല്ലാം പുറത്തു എടുത്ത സിനിമ ആണ് എന്ന് പറയാം , പലസ്ഥലങ്ങളിലും മോഹൻലാലിനെ ഓർമ്മപെടുത്തി എന്ന് എടുത്ത് പറയുന്ന ഒരു കാര്യം ആണ് , അതിൽ മികച്ച ഒരു പ്രേക്ഷക പ്രതികരണം ആണ് നേടിയത് , പ്രണവ് കല്യാണി പ്രിയദർശൻ എന്നിവർ ഈ സിനിമയിൽ മികച്ച ഒരു കോംബോ ആണ് എന്ന് പറയാം , ഹൃദയം എന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി എന്ന് ആണ് പറയുന്നത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,