മോൺസ്റ്റർ പാക്കപ്പ് ആയി ഇനി റിലീസിനായുള്ള കാത്തിരിപ്പ് മോഹൻലാലിനെ കുറിച്ച് ഉണ്ണിമേനോൻ പറഞ്ഞ വാക്കുകൾ ,

മലയാളത്തിലെ മഹാ നടനെ നായകനാക്കി വൈശാഖ് സംവിധാനം ചെയുന്ന സിനിമ ആണ് മോൺസ്റ്റർ .സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത് , 55 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു എന്ന വിവരം ആണ് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചത് , പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം വൈശാഖ് മോഹൻലാൽ ഒന്നിക്കുന്ന ചിത്രം ആണ് മോൺസ്റ്റർ . തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകൾ ആയ ലക്ഷ്മി മഞ്ജു ആണ് സിനിമയിലെ നായിക , ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടി ആണ് ഇത് , ലക്കി സിങ് എന്ന കഥാപാത്രം ആയിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത് , തികച്ചും വ്യത്യസ്‍തമായ ഒരു ലുക്ക് തന്നെ ആണ് , ഉദയ കൃഷ്‌ണൻ തിരക്കഥ ഒരുക്കിയ ചിത്രം ആണ് മോൺസ്റ്റർ ,ആന്റണി പെരുപാവൂർ ആണ് ചിത്രം നിർമിക്കുന്നത് , പുലി മുരുകൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആ ടീം ഒന്നിക്കുന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ,

ഈ സിനിമയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഗായകൻ ഉണ്ണിമേനോന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . നാലു പതിറ്റാണ്ടുകൾ ആയി ഈ നടന്ന വിസ്മയം നമ്മളുടെ മനസ്സുകളിൽ കയറി കൂടിയിട്ട് ഏറെ കാലത്തേ സൗഹൃദവും ഉണ്ടെങ്കിലും ഇപ്പോളും സ്നേഹവും ആദരവും ഇല്ലാതെ ലാലേട്ടന്റെ അടുത്ത് ചെല്ലാൻ എനിക്ക് കഴിയില്ല എന്നും പറയായുന്നു , ഞാൻ പാടിയ പാട്ടുകൾ സൂപ്പർ ഹിറ്റ് ആയി മാറിയത് അതിൽ അഭിനയിച്ച ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെ ഏറെ പങ്കുണ്ട് ,ഈ അടുത്തിടെ ആണ് മോഹൻലാലും ഉണ്ണിമേനോനും തമ്മിൽ കണ്ടുമുട്ടിയത് എന്നും അതിന്റെ സന്തോഷ നിമിഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ലാലേട്ടന്റെ ഒപ്പം നിന്നും എടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണിമേനോൻ ഈ വാക്കുകൾ പറയുന്നത് .മോൺസ്റ്റർ എന്ന സിനിമയിൽ മോഹൻലാലിന്റെ പുതിയ വേഷപ്പകർച്ച കണ്ടു ആരാധകരും പ്രേക്ഷകരും ഒന്ന് ഞെട്ടി. കൂടുതൽ അറിയാൻ വീഡിയോ കാണുക .