ഹൃദയം കേരള ബോക്സ് ഓഫീസിനെ വിറപ്പിച്ചു ലോകമെമ്പാടുമുള്ള 2 ദിവസത്തെ വമ്പൻ കളക്ഷൻ പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്

ജനുവരി 21 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ഹൃദയം എന്ന സംഗീത സിനിമ ഇതിനകം തന്നെ വൻ വിജയമായി മാറിയിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയത്. ഹൃദയം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു, അങ്ങനെ കോവിഡിന് ശേഷമുള്ള മൂന്നാമത്തെ ഹിറ്റായി ഉയർന്നു.പ്രണവ് എന്ന നടൻ സ്വയം അടയാള പെടുത്തുന്ന ചിത്രം ആണ് ഹൃദയം ഇത് എന്റെ തുടക്കം ആണ് എന്നും ഇനിയും ഞാൻ ഇവിടെ ഉണ്ടാവും എന്നും അയാൾ ഉറക്കെ പറയുന്നു , മലയാളിയുടെ പ്രണയ സൗഹൃദ ഗൃഹാദുര വൈകാരിക സങ്കല്പങ്ങളെ നന്നായി ചൂഷണം ചെയ്ത് സിനിമയെടുക്കാൻ കഴിവുള്ള ഒരാൾ ആണ് എന്ന് വിനീത് ശ്രീനിവാസൻ എന്ന് തെളിയിച്ചിരിക്കുകയാണ് , അരുൺ നീലകണ്ഠൻ എന്ന വ്യക്തിയുടെ കോളേജ് ജീവിതത്തിൽ അയാൾ സ്വയം കണ്ടെത്തുന്ന തിരിച്ചറിവുകളും യാത്രകളും ഒരുപ്രേക്ഷകനും കണക്ട് ആവും എന്ന് ഉറപുത്തനെ ആണ് ,

ചിത്രം റിലീസ് ആയി രണ്ടാമത്തെ ദിവസ്സം കഴിഞു മൂന്നാമത്തെ ദിവസ്സം ആയപ്പോഴും ഈ അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , അപ്പോഴാണ് ചിത്രത്തിന്റെ സെക്കന്റ് ഡേ കളക്ഷൺ റിപ്പോർട്ട് പുറത്തു വിട്ടു ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിടുന്ന കണക്കുകൾ , ആദ്യദിനം കേരള ബോക്സ് ഓഫീസിനെഞെട്ടിച്ചാണ് കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നത് 2 .77 കോടി ആണ് സ്വന്തമാക്കിയത് ,എന്നാൽ; അത് രണ്ടാം ദിവസ്സം ആയപ്പോഴേക്കും ചിത്രത്തിന്റെ അഭിപ്രായം നൂറുമടങ്ങ് വർധിച്ചു , ആദിവസം ചിത്രത്തിന് ലഭിച്ച കളക്ഷൻ റിപ്പോർട്ട് 3 .07 കോടി ആയി വർധിച്ചു .എന്നാൽ മലയാളസിനിമയിലെ മറ്റുചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകൾ വെച്ചു താരതമ്മ്യം ചെയുമ്പോൾ മികച്ച ഒരു കളക്ഷൻ തന്നെ ആണ് ഹൃദയം എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് , 7 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് .എന്നാൽ അത് വളരെ കുറച്ചു ദിവസങ്ങൾക്ക് ഉളിൽ മറികടക്കും എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് ,