പ്രണവിന്റെ ഹൃദയം എന്ന സിനിമ പുതിയ ചരിത്ര വഴിയിലേക്ക് റേറ്റിംഗിൽ ഹൃദയം തന്നെ മുന്നിൽ

പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം എന്ന സിനിമ വളരെ അതികം മികച്ച അഭിപ്രായം നേടി ഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഹൃദയം . എന്നാൽ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലും ഹൃദയം ആദ്യ ദിവസങ്ങളിൽ ദിവസങ്ങളിൽ മികച്ച ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , ഹൃദയം എന്ന സിനിമ ആദ്യ ആഴ്ചയിൽ ഡൊമസ്റ്റിക് ബോക്സ് ഓഫീസിൽ നിന്നും , 7 .39 കോടി രൂപയാണ് സ്വന്തം ആക്കിയത് ,ഹൃദയം എന്ന സിനിമ മൂന്ന് ദിവസ്സം കൊണ്ട് തന്നെ 16 .11 കോടി ആണ് കളക്ഷൻ നേടിയത് , എന്നാൽ ഇപ്പോൾ ഹൃദയം എന്ന സിനിമ വേൾഡ് വൈൽഡ് മാർക്കറ്റിൽ നിന്നും 25 കോടി രൂപക്ക് മുകളിൽ നേടി എന്ന റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിയ്ക്കുന്നത് ,

കുറുപ്പ് , മരക്കാർ എന്ന സിനിമക്ക് ശേഷം കളക്ഷന്റെ റിപ്പോർട്ടിൽ മൂന്നാം സ്ഥാനം ആണ് ഹൃദയത്തിനു , അതോടൊപ്പം തന്നെ പല ചിത്രങ്ങളെയും മാറ്റി നിർത്തി ഹൃദയം എന്ന സിനിമക്ക് ഉള്ള പ്രിയം കൂടുകയാണ് ആരാധകരുടെ ഇടയിൽ . പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ചിത്രത്തിന് 95 % ആണ് റേറ്റിംഗ് രേഘപെടുത്തിയിരിക്കുന്നത് , ഹൃദയം എന്ന സിനിമ ആദ്യ ദിവസത്തെ ഷോകൾ കഴിഞ്ഞപ്പോൾ തന്നെ ഈ ഒരു റേറ്റിംഗ് ഉണ്ടായിരുന്നു , മലയാളത്തിൽ നിന്നും ആദ്യമായിട്ടതാണ് ഈ ഒരു റേറ്റിംഗ് ലഭിക്കുന്നത് , അതുപോലെ തന്നെ 32 K വോട്ട് ചിത്രത്തിന് രേഖപ്പെടുത്തിയിരിക്കുന്നു , പ്രേക്ഷകർക്ക് ചിത്രത്തെ വലിയ രീതിയിൽ തന്നെ ആണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണിക്കുന്നതായിരുന്നു ഈ റേറ്റിംഗ് , അടുത്തിടെ ഇറങ്ങിയ ചിത്രം കുറുപ്പിന് 81 % ആണ് റേറ്റിംഗ് അതുപോലെ തന്നെ ,അജഗജാന്തരം 87 % എന്നിങ്ങനെ ആണ് റേറ്റിംഗ് , അതുമാത്രം അല്ല ഹൃദയം എന്ന സിനിമ വിനീത് ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും സിനിമ ജീവിതത്തെ തന്നെ മാറ്റിമറിച്ചു എന്ന പറയാം,