നെയ്യാറ്റിൻകര ഗോപന്റെ മാസ്സ്, ആറാട്ട് ട്രെയിലർ പുറത്ത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരും ആരാധകരും പ്രതീക്ഷിച്ചതു എന്താണോ അത് തന്നെ ആണ് നൽകിയിരിക്കുന്നതും, വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻ ലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമാശക്കൊപ്പം മോഹൻ‌ലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലിറിനെ ശ്രദ്ധേയമാക്കുന്നു. ആറാട്ടു എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ അഴിഞ്ഞാട്ടം തന്നെ ആണ് സിനിമയുടെ ട്രെയിലറിൽ കാണാൻ സാധിക്കുന്നത് , തിയേറ്ററിൽ പ്രേക്ഷകർക്ക് ആവേശത്തിൽ കാണാൻ കഴിയുന്ന ഒരു ചിത്രം തന്നെ ആണ് എന്നു ആണ് പ്രേക്ഷകർ പറയുന്നത്, മോഹൻലാൽ ആരാധകർക് വേണ്ട എല്ലാ നർമപ്രധാനരംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ,

2022 ഫെബ്രുവരി 10നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ‘നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്’ എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ആറാട്ടിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളെ ഒരു പൂരപ്പറമ്പ് ആക്കും എന്നതിൽ സംശയം ഇല്ല ,