പുഴു സല്യൂട്ട് Ott യിൽ കോടികളിൽ വീണുപോയോ എന്നാൽ ഈ സിനിമകളാൽ തിയേറ്ററിൽ റിലീസ് ചെയ്യും,

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ദുൽഖർ സൽമാന്റെ വേ ഫെറർ
സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നു. പുഴു തിയേറ്ററിലിറങ്ങില്ലെന്ന് റിപ്പോർട്ട്. ഒടിടിയിലൂടെയാകും പ്രേക്ഷകരിലേക്ക് മമ്മൂട്ടി ചിത്രമായ പുഴു എത്തുക. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജ് അറിയിച്ചത്. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് ‘പുഴു’. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന.

തന്റെ യൂട്യൂബ് ചാനലിലൂടെ ദുൽഖർ സൽമാൻ പങ്കുവച്ച ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഉടൻ തന്നെ തിയേറ്റർ റിലീസ് ചെയുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം.അതുപോലെ തന്ന ദുൽഖുർ നായകൻ ആവുന്ന ചിത്രം ആണ് ഹായ് സിനിയമിക എന്ന തമിഴ് ചിത്രം . ഈ രണ്ടു സിനിമകൾ ആണ് തിയേറ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ,എന്ന ദുൽഖുർ സൽമാൻ നായകൻ ആവുന്ന സല്യൂട്ട് എന്ന ചിത്രം നേരിട്ട് ഓ ടി ടി റിലീസ് ചെയ്യും എന്ന വാർത്ത ആണ് വരുന്നത് ,