നാട്ടുകാരെ ഓടി വരണേ… മിന്നൽ മുരളി പറന്നെ

മലയാളസിനിമയിൽ ഈ അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെയെത്തി ലോകമെങ്ങും തരംഗമായി മാറിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലോകമെങ്ങും ലഭിച്ചത്. ചിത്രത്തിൽ നിരവധി സൂപ്പർ പവറുകൾ ടൊവിനോ അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന് ഉണ്ടെങ്കിലും പറക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ജെയ്സൺ ഒരു വേളയിൽ തിരിച്ചറിയുന്നുണ്ട്. ജെയ്സണും ജോസ്മോനും ഏറെ പരിശ്രമിച്ചിട്ടും അത് നടക്കാതെ പോകുന്നുണ്ട്. ഇപ്പോഴിതാ ‘മിന്നൽ മുരളി’യെ പറപ്പിച്ചിരിക്കുകയാണ് കോട്ടയംകാരനായ രാഹുൽ എന്നൊരു യുവാവ്.

ഒരു ഡ്രോൺ ഉപയോഗിച്ചാണ് രാഹുൽ ‘മിന്നൽ മുരളി’യെ പറപ്പിച്ചിരിക്കുന്നത്. പറക്കും മുരളിയെ നിർമിക്കുന്നതും പറപ്പിക്കുന്നതുമായ വീഡിയോ രാഹുൽ തൻറെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് വീഡിയോ ഇതിനോടകം കണ്ടത് , മിന്നൽ മുരളിയുടെ പോലെ തോന്നിക്കുന്ന ഒരു രൂപം തന്നെ ആണ് ഉണ്ടാക്കി പറപ്പിക്കുന്നത് . വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് പറക്കുന്ന മിന്നൽ മുരളിയെ കാണാൻ ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,