ബാബുവിന്റെ ജീവിതം സിനിമയാക്കാൻ പോകുന്നു.. നായകനെ കണ്ട് ഞെട്ടി ആരാധകർ..

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന മാധ്യമങ്ങളിൽ എല്ലാം ചർച്ചയായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് മലയിടുക്കിൽ പെട്ട ബാബുവിനെ കുറിച്ചുള്ള വാർത്തകൾ. 3 ദിവസത്തോളം മലയിടുക്കിൽ ഭക്ഷണമോ, വെള്ളമോ ഇല്ലാതെ കുടുങ്ങി കിടന്ന ബാബുവിനെ രക്ഷിക്കാനായി നിരവധി ശ്രമങ്ങൾ നടത്തി. അവസാനം ഇന്ത്യൻ ആർമി എത്തിയതോടെയാണ്, ബാബുവിന് രക്ഷപെടാനായി സാധിച്ചത്.

മലയിടുക്കിൽ പെട്ട സംഭവവുമായി ബന്ധപ്പെട്ട ബാബുവിനെ പ്രശംസിക്കാനും, എതിർക്കാനും നിരവധിപേർ ഉണ്ടായിരുന്നു.. ചിലർ ബാബുവിന്റെ ഈ ധൈര്യത്തെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ ഈ ചർച്ചകൾക്ക് ഇടയിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഒരു വാർത്തയാണ് ബാബുവിന്റെ ജീവിതം സിനിമയാക്കാൻ പോകുന്നു എന്നുള്ളത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമർ ലുലു ആയിരിക്കും എന്നാണ് ട്രോളന്മാർ പറയുന്നത്.

എന്നാൽ ഈ കാര്യത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.ബാബുവിന്റെ ജീവിതം സിനിമയാക്കാൻ പോകുന്നു എന്നും, അത് താൻ സംവിധാനം ചെയ്യാൻ പോകുന്നു എന്നും ഉള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താൻ ചോദിച്ചിട്ട് പോലും ഇല്ല എന്നും അദ്ദേഹം പറഞ്ഞു..