ഇതൊക്കെയല്ലേ ശരിക്കും നമ്മൾ ആഘോഷിക്കേണ്ടത് ഹൃദയം പ്രതീക്ഷകൾക്കും അപ്പുറം ,

മലയാസിനിമയിൽ തന്നെ വളരെ ഒരു മികച്ച ഒരു സിനിമ ആയിരുന്നു പ്രണവ് മോഹൻലാൽ നായകൻ ആയ ഹൃദയം എന്ന മലയാള സിനിമ , യുവ താരങ്ങൾക്ക് ഇടയിൽ പ്രണവ് മോഹൻലാൽ ചിത്രം ഒരു ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് തന്നെ ആണ് നൽകിയത് ,നായകൻ ആയി എത്തിയ മൂന്നാമത്തെ ചിത്രം തന്നെ 50 കോടി ക്ലബ്ബിൽ എത്തിച്ചിരിക്കുകയാണ് , പ്രണവ എന്ന നടന്റെ അഭിനയത്തിൽ വന്ന മാറ്റം മലയാള സിനിമ പ്രേക്ഷകർക്ക് വളരെ മികച്ച ഒന്ന് തന്നെ ആയിരുന്നു ,വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ ആണ് ഹൃദയം ഇന്ത്യയിൽ നിന്നും 30 കോടി രൂപയും .വിദേശത്തു നിന്നും 21 കോടി രൂപയും ആണ് നേടിയത് . വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളസിനിമയിൽ നിരവതി ആണ് , എന്നാൽ ഈ ചിത്രത്തിൽ വളരെ മികച്ച ഒന്നായി തന്നെ മാറിയിരിക്കുകയാണ് ,

അതുപോലെ തന്നെ കല്യാണിപ്രിയദർശന്റെയും ,ദർശന രാജേന്ദ്രന്റെയും , പ്രകടനം വളരെ മികച്ചത് തന്നെ ആയിരുന്നു ,കേരളത്തിലെ ആദ്യകാല ഫിലിം സ്റ്റുഡിയോകളിലൊന്നായ മെറിലാൻഡ് സ്റ്റുഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്. ഒരിക്കൽ കാലഹരണപ്പെട്ട ഓഡിയോ കാസറ്റുകളും ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡുകളും ഈ സിനിമ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചു. ഇന്ത്യയിലെ കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടവേളയെടുത്ത് 2020 ഫെബ്രുവരിയിൽ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചു, 2021 മാർച്ചിൽ ചിത്രീകരണം അവസാനിച്ചു. വിനീതും ഭാര്യ ദിവ്യയും പഠിച്ച ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പാലക്കാട്, കൊച്ചി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ. ഇനിയയും ഇത് പോലെ ഉള്ള ചിത്രങ്ങൾ വരും എന്ന വാക്കുകൾ ആണ് സിനിമയുടെ സംവിധായകനും നിർമാതാവും പറഞ്ഞിരിക്കുന്നത് ,