24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസറുകളുടെ ലിസ്റ്റ് ഇതാണ് ,

മലയാള സിനിമയിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമൽ നീരദ് , മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ഭീഷ്‍മ പർവ്വം എന്ന മലയാള സിനിമ, പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം ആണ് റിലീസ് അത് . ഈ ചിത്രത്തിന് സിനിമാപ്രേമികൾക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാൻ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകൾ ശ്രദ്ധിച്ചാൽ മാത്രം മതി. യുട്യൂബിൽ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസർ 15 മണിക്കൂർ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമൻറുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസർ റിയാക്ഷൻ വീഡിയോകൾ എത്തിയതും ഈ ടീസറിന് ആയിരുന്നു.

വളരെ മികച്ച ഒരു റെക്കോർഡ് തന്ന ആണ് ഭീഷ്മ പർവ്വം എന്ന സിനിമയുടെ ടീസറിന് ലഭിച്ചത് , എന്നാൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കിയ റ്റീസർ എന്നത് ഒരു അഡാർ ലവ് എന്ന ചിത്രം ആണ് , അതുപോലെ രണ്ടാം സ്ഥാനം ആറാട്ട് എന്ന ചിത്രത്തിന് ആണ് ,3 .3 മില്യൺ കാഴ്ചക്കാരെ ആണ് ആറാട്ട് എന്ന ചിത്രത്തിന്റെ റ്റീസർ 24 മണിക്കൂറിൽ ഉണ്ടാക്കിയിരിക്കുന്നത് , മൂന്നാം സ്ഥാനം ആണ് കഴിഞ്ഞ ദിവസം റിലീസ് ആയ മമ്മൂക്കയുടെ ഭീഷ്‍മ പർവ്വം റ്റീസർ എത്തി നിൽക്കുന്നത് ,2 .93 മില്യൺ കാഴ്ചക്കാരെ ആണ് ഉണ്ടാക്കിയത്, ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ ആണ് ആരാധകർ ,മാർച്ച് 3 ന് ഭീഷ്‍മ പർവ്വം റിലീസ് ചെയ്യും ,