എക്സ്ട്രീം ലെവൽ ഐറ്റം ആരാധകരെ ഞെട്ടിച്ചു മോഹൻലാൽ

ആറാട്ട് എന്ന സിനിമയുടെ നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നൽകുന്ന ചിത്രമായിരിക്കും ഇത്. മോഹൻലാലിൻറെ മാസ് മസാല ചിത്രം ആറാട്ടിലെ ആദ്യ ഗാനം പുറത്ത്. ‘തലയുടെ വിളയാട്ടം ‘ എന്ന പേരിൽ രാഹുൽ രാജ് ഈണമിട്ട് ഫെജോയും എം.ജി ശ്രീകുമാറും ആലപിച്ച ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആരാധകരെ പൂർണമായും ആവേശത്തിലാക്കുന്നതാണ് ഗാന നിർമാണവും വരികളും. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്ന ചിത്രം ഒരു മാസ് എൻറർടെയിനറായിരിക്കുമെന്ന് ട്രെയിലർ തന്നെ സൂചന നൽകിയിരുന്നു. ‘വില്ലൻ’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്.

പുലിമുരുകനുശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്നുവെന്നതും എ.ആർ. റഹ്മാൻ അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്. ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ.ഡി. ഇല്ലുമിനേഷൻസ് ഇൻ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേർന്നാണ് ആറാട്ടിൻറെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഈ തീം സോങ് റിലീസ് സോഷ്യൽ മീഡിയയി വലിയ ഒരു വൈറൽ തന്നെ ആയിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക