എന്തുകൊണ്ടാണ് ആറാട്ട് ഗംഭീര തിയേറ്റർ വിരുന്നു ആവുന്നത് ഇങ്ങനെ

വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഒരു പരിപൂർണ മാസ്സ് ചിത്രം ലാലേട്ടന്റെ ആയി എത്തിയത് ആറാട്ട് ആണ്, പഴയ മോഹൻലാൽ ചിത്രങ്ങളെ പോലെ തന്നെ വളരെ മികച്ച ആക്ഷൻ രംഗങ്ങളും ഡയലോഗുകളു ഏലം ആരാധകരെ ആവേശത്തിൽ ആക്കി . അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ പലവട്ടം കണ്ടു മറന്ന എല്ലാ ചേരുവകളും ഈ സിനിമയിൽ ഉണ്ട് എന്നും . നരസിംഹം, ആറാം തമ്പുരാൻ, ബാലേട്ടൻ തുടങ്ങി ഒരുപിടി മോഹൻലാൽ ചിത്രങ്ങളിലെ ഡയലോഗുകളുടെയും കഥാപാത്രങ്ങളുടെയും റഫറൻസുകളുമായി സ്പൂഫ് രീതിയിലാണ് ‘ആറാട്ട്’ കഥ പറയുന്നത്.

‘ലൂസിഫറി’ന് ശേഷം തിയേറ്ററുകൾ പൂരപറമ്പ് ആക്കാനുള്ള ഫാന്‍സിന്‍റെ ആഗ്രഹങ്ങള്‍ക്കൊത്ത് അത് മുന്നോട്ട് പോകുന്നുമുണ്ട്. ബി ഉണ്ണികൃഷ്ണന്റെ ഒരു വിജയ സിനിമയും കൂടി ആണ് ആറാട്ട് ,നിരവധി ചിത്രങ്ങൾ മോഹൻലാൽ ആയി ചെയ്തിട്ടുണ്ടെങ്കിലും , ഇതുപോലെ ഒരു മാസ്സ് സിനിമ ആദ്യമായിട്ടായിരിക്കും ,സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ആണ് ഉള്ളത് ഉദയകൃഷ്ണന്റെ രചനയിൽ മികച്ച ഒരു സിനിമയും കഥാപാത്രങ്ങളൂം ആയി മാറിയിരിക്കുകയാണ് , വളരെ മികച്ച ഒരു സിനിമ തന്നെ ആണ് എന്ന് ആണ് പ്രേക്ഷകരിൽ നിന്നും വരുന്ന പ്രതികരണം ,ആദ്യ പത്തു മിനിറ്റ്ന് ശേഷം തന്നെ ചിത്രം ഒരു പക്കാ മോഹൻലാൽ ഷോ ആയിരുന്നു എന്ന് ആണ് പറയുന്നത് .