ക്ലാസും മാസും ആയി ഭീഷ്മ പർവ്വം.. ആകാംഷയോടെ പ്രേക്ഷകർ..

ഭീഷ്മപർവ്വം മാസ്സ് ആണോ ക്ലാസ്സ് ആണോ,  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൊല മാസ്സ് മറുപടിയുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.  അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മാസ്സ് ത്രില്ലർ മൂവി ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിംങ്ങിലാണ് ചിത്രത്തെക്കുറിച്ചുള്ള  വിശേങ്ങൾ താരം പങ്കു വെച്ചത്, ചിത്രം ക്ലാസ് ആണോ മാസ്സ് ആണോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് , പ്രേക്ഷകർ കാണുന്നതിലാണ്  ക്ലാസ്സ്‌ ആണോ എന്ന് തീരുമാനിക്കുന്നത് എന്നാണ് മമ്മൂക്ക പറഞ്ഞത്.
ഭീഷ്മ പർവ്വത്തിൽ മഹാഭാരതം റഫറൻസ് ഉണ്ടെന്നും മഹാഭാരതത്തിലെ സംഗതികൾ ഇല്ലാത്ത ഒരു സിനിമയോ നാടകമോ ഉണ്ടോഎന്നും ജീവിതത്തിലും മഹാഭാരതം റഫറൻസുകൾ വരാറില്ലേ എന്നും മമ്മൂക്ക കൂട്ടിച്ചേർത്തിരുന്നു. 
ബിലാലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട് ആണോ ഭീഷ്മപർവ്വം എന്ന ചോദ്യത്തിന് ഇത് വേറെ വെടിക്കെട്ട് എന്നായിരുന്നു മമ്മൂട്ടി നൽകിയ ഉത്തരം. കഥാപരിസരം മട്ടാഞ്ചേരി ഫോർട്ട് കൊച്ചി എന്നിങ്ങനെ സമീപിക്കാം എങ്കിലും കഥയ്ക്ക് ബിലാലുമായി ബന്ധമില്ല എന്നും മമ്മൂക്ക പറഞ്ഞിരുന്നു. ബിഗ്ബിയിലെ ബിലാലുമായി ഭീഷ്മപർവ്വം കഥാപാത്രത്തിന് ഒരു സാമ്യവുമില്ല ഇത് മൈക്കിൾ ആണെന്നും ബിലാൽ അല്ലാതാക്കൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

ബിഗ് ബിക്ക് ശേഷം അമൽ നീരദ് മമ്മൂക്ക കൂട്ടുകെട്ടിലിറങ്ങുന്ന ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ എത്തുന്നത്. അമൽ നീരദ് ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായി  മമ്മൂട്ടി എത്തുമ്പോൾ തീയേറ്ററുകളിൽ  തീപാറും എന്നതിന് ഒരു സംശയവുമില്ല. ചിത്രത്തിൽ നദിയാമൊയ്തു, ലെന, ശ്രീനാഥ് ഭാസി. ഷൈൻ ടോം ചാക്കോ തുടങ്ങിയവരും