ഇവരോടൊക്കെ മോഹൻലാൽ ഇങ്ങനെയാണ് പെരുമാറുന്നത് വളരെ സിംപിൾ ആണോ ലാലേട്ടൻ

മോഹൻലാൽ സംവിധാനം ചെയുന്ന ആദ്യ ചിത്രം ആണ് ബറോസ് എന്ന മലയാളചലച്ചിത്രം . ചിത്രത്തിന്റെ സെറ്റിൽ നിന്നും അനീഷ് ഉപാസനം എഴുതിയ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ”ലാൽ സാർ ഈ നീട്ടിവിളി തുടങ്ങിയിട്ട് വർഷം കുറച്ചായി. സാറിന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ലിജു, ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി കൂടിയാണ്. എന്നണ് ആണ് അനീഷ് ഉപാസന പറയുന്ന കാര്യം ആണ് പറയുന്നത് ,
സാറിന്റെ നീട്ടിവിളി കേൾക്കുമ്പോൾ പറന്ന് വരുന്ന ലിജു അണ്ണനെ ഞാൻ കാണാൻ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്.അന്ന് മുതൽ ഇന്ന് വരെ സാറിന്റെ നിഴൽ പോലെ ലിജുഅണ്ണൻ ഉണ്ട്. കൂട്ടത്തിൽ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേൾക്കുന്നത് ലിജു അണ്ണനായിരിക്കും..
അതേ..സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.

അതാണ് ഞാൻ “റെഡി സാർ”എന്ന് പറയുന്നത്..”ലിജു അണ്ണന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു . മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനിൽ വന്നിറങ്ങുന്നതും കാണാറുണ്ട് .
ഇതിനിടയ്ക്കെല്ലാം ലാൽ സാറിനെ കാണാൻ പലരും വരാറുണ്ട്.അവരെയെല്ലാം കൃത്യമായി കെയർ ചെയ്യാനും ലിജു അണ്ണന് അറിയാം.
ഒരിക്കൽ ഞാൻ ലിജു അണ്ണനോട് ചോദിച്ചു..അണ്ണൻ മേക്കപ്പ് ആർട്ടിസ്‌റ്റ് അല്ലേ..
അപ്പോ എന്നോട്‌ പറഞ്ഞു..”അളിയാ..എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം..അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്..സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല . എന്നായിരുന്നു പറഞ്ഞിരുന്നത് ,