ആരാധകരെ ഞെട്ടിക്കുന്ന കാര്യങ്ങൾക്കാണ്‌ മോഹൻലാൽ ഇപ്പോൾ തയ്യാറായിരിക്കുന്നത് പുതുമുഖ സംവിധായകർക്ക് ഒപ്പം മോഹൻലാൽ ,

മോഹൻലാൽ ഒരു യുവ സംവിധായകരുടെ കൂടെ ഒരു സിനിമ ചെയ്യണം എന്നായിരുന്നു എല്ലാ മലയാള സിനിമ ആരാധകരുടെയും ആവശ്യം , മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരു ചിത്രം ചെയ്‍തേക്കുമെന്ന വിവരം കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെയാണ് ഇത്തരമൊരു പ്രോജക്റ്റ് വന്നാലുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കാറ്. അത്തരമൊരു സിനിമ സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ടെങ്കിലും അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ടിനു പറയുന്നു .ടിനു പാപ്പച്ചനും മോഹൻലാലും ഒന്നിക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകളും വന്നിരുന്നു , ഇത് ഒരു വലിയ സിനിമ ആണ് ഏതാണ് ചർച്ചകളിൽ ടിനു പാപ്പച്ചൻ പറഞ്ഞിരുന്നു ,

ചിത്രം അതികം വൈകാതെ തന്നെ നടക്കും എന്നാണ് അറിയാൻ കഴിഞ്ഞത് , അതുപോലെ തന്നെ മോഹൻലാലും സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും ഒന്നിക്കുന്ന ഒരു ചിത്രം കൂടി ഉണ്ടാവും എന്ന വാർത്തകൾ വരുന്നു , മോഹൻലാൽ എന്ന നായകൻ പുതിയ സംവിധായകർ ആയി കൈകോർത്തു തുടങ്ങി , എന്തായാലും മോഹൻലാലിന്റെ പുതിയ രണ്ടു സിനിമകൾ പുതുമുഖ സംവിധയകരുടെ കൂടെ ഉണ്ടാവുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആണ് ,