ഇത്രയും ധൈര്യം വേറെ ഒരു നടനും ഉണ്ടാകില്ല…

സിനിമാക്കാർക്ക് ഇടയിലും സിനിമ പ്രേമികൾക്ക് ഇടയിലും ഉള്ള സംശയമാണ് ഒരു ബിഗ് ബജറ്റ് സിനിമ ഇറക്കിയാൽ എങ്ങിനെ മുടക്കുമുതലും ലാഭവും തിരിച്ചു പിടിക്കാം എന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ബിഗ് ബജറ്റ് ചിത്രങ്ങൾ ഇറക്കുന്നത് മലയാളികളുടെ സ്വന്തം മോഹൻലാലും, ആശിർവാദ് പ്രൊഡക്ഷന്സും ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സിനിമ പ്രേമികളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്. നിരവധി ഹിറ്റ് ചിത്രങ്ങളും ആശിർവാദ് നിർമിച്ചിട്ടുണ്ട്.

വലിയ ബഡ്ജറ്റിൽ ഉള്ള ചിത്രങ്ങൾ റിലീസ് ചെയ്താൽ റിക്കവർ ചെയ്യാൻ സാദിക്കും എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ വലിയ സിനിമകൾ നിർമിക്കാൻ ഇവർ തയ്യാറാക്കുന്നതും. മരക്കാർ എന്ന ചിത്രത്തിന്റെ നിർമാണ ചിലവ് കെട്ടവരെല്ലാം ഞെട്ടിയിരുന്നു. എന്നാൽ വീണ്ടും സിനിമ ആരാധകരെ ഞെട്ടിക്കുന്ന പുതിയ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. മോഹൻലാൽ നായകനായി ഒരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ലോ ബജറ്റ് ചിത്രമാണ്.

എന്നാൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാരോസ് എന്ന ചിത്രം 80 കോടിയാണ് ബഡ്‌ജറ് എന്ന വാർത്തകൾ വരുന്നുണ്ട്. 12 ത് മാൻ, റാം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് ഒരുക്കാൻ പോകുന്നത്.