നമ്മുടെ മഹാ നടന്മാർ ഇങ്ങനെയാണ് അവരുടെ ഈ സ്വഭാവങ്ങൾ ഞെട്ടിച്ചു

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കോട്ടയം രമേശ്. ബാലുവിന്റെ അച്ഛനായിട്ടായിരുന്നു മിനിസ്‌ക്രീനിൽ എത്തിയത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ കരിയർ മാറ്റുന്നത്. ഈ ചിത്രത്തോടെ സിനിമയിൽ തന്റേതായ സാന്നിധ്യം അറിയിക്കുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ നിരവധി സിനിമകളിൽ ഇദ്ദേഹം ഭാഗമാവുകയായിരുന്നു. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പർവ്വ്ത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണി ആയാണ് രമേശ് എത്തിയത്. മോഹൻലാലിനോടൊപ്പവും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള അനുഭവം വെളിപ്പെടുത്തുകയാണ് കോട്ടയം രമേശ്. ഭീഷ്മപർവത്തിന്റെ പ്രെമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പർവം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 80 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മപർവം. 14 വർഷത്തിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപർവവുമായി ഇവർ എത്തുന്നത്. ചിത്രം പുറത്ത് വന്നതോടെ ബിലാലിന് വേണ്ടിയുള്ള ആകാംക്ഷ വർധിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയായിരുന്നു.