ഫാൻസ്‌ ഷോകൾ നിരോധിക്കാൻ പറ്റില്ല അതിനു കാരണം ഉണ്ട് ഇതാണ്

ഫാൻസ്‌ ഷോകൾക്ക് നിരോധനം ഏർപെടുത്തില്ല എന്നു തിയേറ്റർ ഔനേഴ്‌സ് പറഞ്ഞിരിക്കുകയാണ് , സിനിമ വ്യവസായത്തിന് ഭാഗം ആണ് ഫാൻസ്‌ അസോസിയേഷൻ , അതിനാൽ ഫാൻസ്‌ ഷോ നടത്തുന്നതിൽ എതിർപ്പ് ഇല്ല ഏതാനും പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളെ അറിയിച്ചു , നടൻ ദുൽഖുർ സൽമാനെയും അദ്ദേഹത്തിന്റെ നിർമാണ കമ്പിനിയെയും വിലക്കില്ല എന്നും അറിയിച്ചു , ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും സകടനയിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നാണ് പറയുന്നത് , ദുൽഖർ സൽമാനെ വിലക്കാനുള്ള ഫിയോക്കിന്റെ തീരുമാനം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തള്ളി നടൻ ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫർ ഫിലിംസിനെയും നിരോധിക്കില്ലെന്നും നടന്റെ സിനിമകൾ സംഘടനയുടെ കീഴിലുള്ള തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും. ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ഫാൻസ് ഷോകൾക്ക് വിലക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഫാൻസ് അസോസിയേഷൻ സിനിമാ വ്യവസായത്തിന്റെ ഭാഗമായതിനാൽ ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും രാംദാസ് പറഞ്ഞു. ദിലീപും ആന്റണി പെരുമ്പാവൂരും തമ്മിൽ യാതൊരു അകൽച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഫിയോക്കിൽ നിന്ന് പലരും മടങ്ങാൻ സാധ്യതയുണ്ടെന്ന് സംഘം പറഞ്ഞു.