ലിജോ ജോസ് പല്ലിശ്ശേരി തന്നോട് പറഞ്ഞതിനെക്കുറിച്ചു ടിനു പാപ്പച്ചൻ പറയുന്നു

‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ഒറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ടിനു പാപ്പച്ചൻ . ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ആൻറണി വർഗീസ് നായകനാവുന്ന ചിത്രത്തിന് ‘അജഗജാന്തരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷണൽ മെറ്റീരിയലുകൾ ഒക്കെയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ചുനാളുകളായി തന്നെ തേടിയെത്തുന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ. മോഹൻലാലിനെ നായകനാക്കി ഒരു പ്രോജക്റ്റ് ഉണ്ടാവുമോ എന്നതാണ് ആ ചോദ്യം. ലിജോജോസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരു ചിത്രം ചെയ്‍തേക്കുമെന്ന വിവരം കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെയാണ് ഇത്തരമൊരു പ്രോജക്റ്റ് വന്നാലുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കാറ്. അത്തരമൊരു സിനിമ സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ടെങ്കിലും അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ടിനു പറയുന്നു. പോപ്പർ സ്റ്റോപ്പ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ ഈ ചോദ്യത്തിന് മറുപടി നൽകുന്നത്.