പാർവ്വതി തിരുവോത്തിന്റെ വാക്കുകൾ ഞെട്ടിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുമെന്ന് നടി പാർവ്വതി തിരുവോത്ത്, റിപ്പോർട്ട് പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് റിപ്പോർട്ട് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ആയാൽ റിപ്പോർട്ട് വരുമെന്നും സർക്കാർ സ്ത്രീസൗഹൃദമായി മാറുന്നത് കാണാനാകുമെന്നും പാർവ്വതി ആഞ്ഞടിച്ചു.

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 30നാണ് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ട് വന്നാൽ നമ്മൾ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴും. നമ്മുടെ ജീവിതങ്ങൾ പ്രാധാന്യമില്ലാത്തതും അവരുടെ വളരെ പ്രാധാന്യമുള്ളതും പോലെയാണ്. തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടാക്ക് ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെ പാർവ്വതി പറഞ്ഞു സ്ത്രീ കളുടെ സംപ്രക്ഷണത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ആണ് പറയുന്നത് ,