ആകാശത്തേക്ക് കൈ ചൂണ്ടുന്നവർ ഇത് കാണുക..

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും വളരെ ആകാംഷയോടെ കണ്ടുനിൽക്കുന്ന രണ്ടുകാര്യങ്ങളാണ് ഒന്ന് തീവണ്ടിയും മറ്റൊന്ന് വിമാനവും. ഇതിൽ രണ്ടിലും യാത്രചെയ്യാനും എല്ലാവർക്കും വളരെ ഇഷ്ടമാണ്. വിമാനം ഓടിക്കുന്ന പൈലറ്റിനോടും, തീവണ്ടി ഓടിക്കുന്നവരോടും നമുക്ക് ഒരു പ്രത്യേക താൽപര്യവും ഉണ്ട്. എങ്ങനെയാണ് ഇത്രയും സാഹസം നിറഞ്ഞ ഈ വാഹനം ഇവർ കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് പ്രധാന കാര്യം. അതിൽ തന്നെ വിമാനം ഓടിക്കുന്ന പൈലറ്റുകൾക്ക് പല തരത്തിലുള്ള ആചാരങ്ങൾ പാലിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വിമാനം ഓടിക്കുന്നതിന് മുമ്പായി പൈലറ്റുമാർ പാലിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പങ്കുവയ്ക്കുന്നത്.

ഒരു വിമാനം ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന് ഇരുവശത്തുനിന്നും വെള്ളമൊഴിച്ച് വിമാനത്തെ അഭിവാദനം ചെയ്യുന്ന പല ഫോട്ടോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് ആർക്കെങ്കിലും അറിയുമോ? അതെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു പൈലറ്റ് റിട്ടേഡ് ആവുന്നതിനു തൊട്ടുമുൻപ് തന്റെ അവസാന വിമാന യാത്ര കഴിഞ്ഞ് ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ അദ്ദേഹത്തിനുള്ള നന്ദി സൂചകമായി ഇത്തരത്തിൽ ഇരുവശത്തുനിന്നും വെള്ളം ചീറ്റി കൊണ്ട് അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത് ആണ് ഇത്. അതുപോലെതന്നെ ഒരു വിമാനം ആദ്യമായി ഒരു ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴും, രാജ്യങ്ങൾക്കായി ഒളിമ്പിക്സിൽ വിജയം തേടി വരുന്ന വിജയികളെ കൊണ്ടുവരുന്ന വിമാനങ്ങൾക്കും ഇത്തരത്തിൽ അഭിനന്ദനം ലഭിക്കാറുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…