ഇത്രയും ഉപകാരപ്രദമായ ആംബുലൻസ് വേറെ ഉണ്ടാവില്ല..

ഒരാൾക്ക് അപകടം പറ്റുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന വലുതും ചെറുതുമായ നിരവധി ആംബുലൻസുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ കാഴ്ചക്ക് വിശ്വസിക്കാനാവാത്ത വിധത്തിലുള്ള പലതരം റെസ്ക്യൂ വാഹനങ്ങൾ ആണ് പലരാജ്യങ്ങളിലും ഉള്ളത്. അത്തരത്തിൽ കുറച്ച് വാഹനങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിൽ ആദ്യത്തേതാണ് വലിയ ട്രാക്ക് ആംബുലൻസ്. കണ്ടാൽ ഒരു വലിയ ട്രക്ക് പോലെ തോന്നിക്കുന്ന ആംബുലൻസ് ആണ് ഇത്. എന്നാൽ അപകടസ്ഥലത്ത് ഇത് എത്തിക്കഴിഞ്ഞാൽ ഇതിന്റെ ചിറകുകൾ വിരിയും. ട്രക്കിനേക്കാൾ മൂന്നിരട്ടി വീതിയിലാണ് പിന്നീട് ഇത് കാണാൻ കഴിയുക. ഒരു വലിയ അപകടം നടന്നാൽ പത്തു പേരെയെങ്കിലും ഒരുമിച്ച് കിടത്തി ചികിത്സിക്കാൻ കഴിയുന്ന സംവിധാനം ഇതിനുള്ളിലുണ്ട്. അതിനാവശ്യമായ കട്ടിലുകളും, ഡോക്ടർമാർക്കും നഴ്സുമാർക്കും ഉള്ള റൂമുകളും അങ്ങനെ എല്ലാം അടങ്ങിയതാണ് ഈ ട്രക്ക്. കാണുമ്പോൾ ഇത്രയുമധികം സൗകര്യങ്ങൾ ഇതിനുള്ളിൽ ഉണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഇതിന്റെ ഘടന. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഒരു മിനി ഹോസ്പിറ്റൽ ആയി ഈ ട്രക്ക് ഉപയോഗിച്ചുവരുന്നു.

രണ്ടാമതായി ഒരു ഫയർ എഞ്ചിനെ കുറിച്ചാണ് പറയുന്നത്. നമ്മുടെ നാട്ടിൽ ചുവന്ന സൈറൻ മുഴക്കി ചീറിപ്പായുന്ന ചെറിയഇനം ഫയർ എൻജിനുകൾ ആണ് നമ്മൾ കണ്ടിട്ടുള്ളത്. എങ്കിൽ ഇവിടെ നേരെ തിരിച്ചാണ്. ഒരു വലിയ വിമാനമാണ് അമേരിക്കയിലെ ഫയർഎൻജിൻ. അമേരിക്കൻ കാടുകളിൽ തീ പിടിത്തവും മറ്റും ഉണ്ടായിക്കഴിഞ്ഞാൽ അവ അണയ്ക്കാൻ ആയി ഇത്തരം വിമാനങ്ങളാണ് പോവുക. ഒരേസമയം 8000 ടണ്ണിലധികം തീ അണയ്ക്കാനുള്ള വാതകം ഇതിൽ നിറയ്ക്കാൻ കഴിയും. ഒരേസമയം അഞ്ച് കിലോമീറ്റർ ദൂരത്തിൽ അത് സ്പ്രെഡ് ചെയ്യുന്ന രീതിയിലാണ് വിമാനം പറക്കുക. പെട്ടെന്ന് തീയണയ്ക്കാൻ അതുമൂലം സാധിക്കുന്നു. ഇത്തരത്തിൽ ഇനിയുമുണ്ട് വിവിധങ്ങളായ റെസ്ക്യൂ വാഹനങ്ങൾ. അവയെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….