പ്രേക്ഷകരെ ഞെട്ടിക്കാൻ ഇന്ന് മുതൽ വമ്പൻ OTT റിലീസുകൾ..

റംസാൻ നോയമ്പ് ആയതുകൊണ്ട് മലയാള സിനിമകളുടെ തിയേറ്റർ റിലീസുകൾ അതികം ഉണ്ടാകില്ല, എന്നതുകൊണ്ടുതന്നെ OTT യിലൂടെ റിലീസ് ആകാൻ പോകുന്നത് നിരവധി സിനിമകളാണ്. വിനായകൻ, കുഞ്ചാക്കോബോബൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പട എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തുകഴിഞ്ഞു.

മമ്മുട്ടിയുടെ ഭീഷ്മ പർവ്വം ഹോട് സ്റ്റാറിലും, മെമ്പർ രമേശൻ 9 ആം വാർഡ് സീ 5 ലും, ബിബിൻ ജോർജ് നായകനായി എത്തിയ എത്തിയ തിരിമാലി ആമസോൺ പ്രിമിലും റിലീസ് ചെയ്തു. ടോവിനോ തോമസ് നായനായി എത്തിയ നാരദൻ എന്ന ചിത്രവും, ഷെയിൻ നിഗം നായകനായി എത്തിയ വെയിൽ എന്ന ചിത്രവും ഏപ്രിൽ 8 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും എന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാം എന്ന ചിത്രം ഏപ്രിൽ 1 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു കഴിഞ്ഞു. മാലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് ഏപ്രിൽ മാസത്തിൽ OTT റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.

English Summary:- Malayalam Movies OTT Release in April 2022