ശ്രീകുമാർ മേനോന്റെ അടുത്ത ചിത്രത്തിലും മോഹൻലാൽ…

ഒടിയൻ എന്ന സിനിമക്ക് ശേഷം സംവിധായകൻ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മിഷൻ കൊങ്കൺ എന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

ഗസ്റ്റ് റോളിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകളിൽ പറയുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കിയായി എത്തിയതുപോലെ ഒരു ഗസ്റ്റ് റോൾ ആയിരിക്കും ഈ ചിത്രത്തിലേത്. ചിത്രത്തിനെ കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നതിന് മോഹൻലാലിനെ ഉപയോഗിക്കാം എന്ന രീതിയിലാണ് ഈ ടീം ഉദ്ദേശിക്കുന്നതെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. ഓടിയനിൽ നിന്നും വ്യത്യസ്തമായി മോഹൻലാലിനെ ഈ ചിത്രത്തിൽ ഉപയോഗിക്കാൻ സാധിക്കട്ടെ എന്നാണ് ആരാധകരുടെ ആഗ്രഹം.

English Summary:- After ‘Odiyan’, Mohanlal is all set to make his debut in director Sreekumar Menon’s ‘Mission Konkan’. The pre-production of the film is going on. There are also reports that the shooting of the film will begin very soon.

According to the latest reports, Mohanlal will be seen in a guest role in the film. The film will have a guest role like Mohanlal as Ithikkara Pakki in Kayamkulam Kochunni. There are also indications that the team intends to use Mohanlal to get more publicity for the film.