ആരാധകരെ കൗതുകത്തിലാക്കി ലാലേട്ടൻ..

മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് വേദിയിലും പൊതുവേദിയിലും മോഹൻലാൽ കെട്ടി വന്ന വാച്ചിനെ കുറിച്ചുള്ള ചൂടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ആണ് വേദികളിൽ മോഹൻലാൽ എത്തുന്നത്. തുടർന്ന് മോഹൻലാൽ കെട്ടി വന്ന  വാച്ചിനെ കുറിച്ചുള്ള ചർച്ചയ്ക്കൊടുവിലാണ് ഒടുവിൽ ആരാധകർ ആ സത്യം തിരിച്ചറിഞ്ഞത്. ഇന്ത്യൻ വില കണക്കാക്കുമ്പോൾ  ഏകദേശം 60 ലക്ഷം രൂപയാണ് ആ വാച്ചിന്റെ അടിസ്ഥാന വില.

പാരീസ് ആസ്ഥാനമാക്കി പുറത്തിറങ്ങിയ ആഡംബര വാച്ച് നിർമ്മാണ കമ്പനിയായ ബ്രിഗേഡിന്റെതാണ് ഈ വാച്ച്.  നിലവിൽ സിസ് ബാൻഡായ ഹാച്ച് ഗ്രൂപ്പാണ്  ഈ വാച്ച് നിർമ്മിക്കുന്നത്. 1775 മുതൽ ഈ വാച്ച് നിർമിക്കപ്പെടുന്നുണ്ട്,  ബ്രിഗേഡിയർ ബാൻഡ് ആയ 7077എന്ന മോഡലാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്.

എന്തായാലും മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്.
ഈ വാച്ച് തന്നെ കെട്ടിയാണ് ബിഗ് ബോസ് വേദികളിലും താരം തിളങ്ങുന്നത്. ഈ അടുത്താണ് ബിഗ് ബോസിന്റെ നാലാം സീസൺ ഈയടുത്ത് ആരംഭിച്ചത്. കല, സിനിമ, സീരിയൽ, സംഗീതം, കല എന്ന് തുടങ്ങിയ രംഗങ്ങളിൽ നിന്ന് 18 പേരാണ് ബിഗ് ബോസ് ടൈറ്റിൽ പട്ടത്തിനായി മത്സരിക്കുന്നത്. മറ്റുള്ള സീസണിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ ഇത്തവണ എത്തിയിരിക്കുന്നത്.