മലയാളത്തിൽ ഒന്ന് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും സൂര്യ മമിത ബൈജുവിനെ കൊണ്ടുപോയി !

മലയാളത്തിൽ നിന്ന് ഒരു താരസുന്ദരി കൂടി സൂര്യയുടെ സിനിമയിൽ എത്തുന്നു. നടിപ്പിൻ നായകൻ സൂര്യക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങി മലയാളികളുടെ പ്രിയതാരം മമിത ബൈജു. സൂര്യ 41എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബാലയാണ്. തമിഴിൽ സൂപ്പർ ഹിറ്റ് ആയിരുന്ന പിതാമഹന് ശേഷം സൂര്യ ബാലക്കൊപ്പം ചെയ്യുന്ന ചിത്രമാണിത്. 18 വർഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.  കന്യാകുമാരിയിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുള്ളത്.  മമിതയുടെ വേഷം ഏതാണെന്ന് പുറത്തു വിട്ടിട്ടില്ല.

ചിത്രത്തിൽ അണിയറ പ്രവർത്തകർക്കൊപ്പം മമിത നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പ്രയാഗ മാർട്ടിൻ, അപർണ ബാലമുരളി, ലിജി മോൾ,  രെജിഷ വിജയൻ എന്നീ മലയാളത്തിലെ യുവ നടിമാർക്ക് ശേഷം മമിതയും സൂര്യയുടെ കൂടെ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ടൂഡി എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ജ്യോതിക യാണ്  ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിൽ കൃതി ഷെട്ടിയാണ് സൂര്യയുടെ നായികയായെത്തുന്നത്. ഹണി ബി ടു, സർവ്വോപരിപാലാക്കാരൻ, വികൃതി, ഇന്റർനാഷണൽ ലൗ സ്റ്റോറി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, കൊക്കോ, ഓപ്പറേഷൻ ജാവ,  സൂപ്പർ ശരണ്യ തുടങ്ങിയവയാണ് മമിതയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങൾ.