ഭീഷ്മപർവ്വം 100 കോടി അടിച്ചോ?

ബോക്സ് ഓഫീസ് വിറപ്പിക്കാൻ മമ്മൂട്ടി അൻവർ റഷീദ് കൂട്ടുകെട്ടിൽ ഒരു വമ്പൻ ചിത്രം ഒരുങ്ങുന്നു.  രാജമാണിക്യം,അണ്ണൻ തമ്പി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതു വരെ വന്നിട്ടില്ല.  ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ ദുൽഖർ സൽമാനും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അൻവർ റഷീദ് ആയിരുന്നു.അഞ്ജലി  മേനോനാണ് ചിത്രത്തിന്റെ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ രചിച്ചത്.  അഞ്ജലി മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ബാംഗ്ലൂർ ഡേയ്സ് നിർമ്മിച്ചത് അൻവർ റഷീദ് ആയിരുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് ആയിരുന്നു, അൻവർ റഷീദിന്റെതായി പുറത്തിറങ്ങിയ ചിത്രം. തീയേറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും. നിരൂപകരുടെ പ്രത്യേക പരാമർശം  ലഭിച്ച സിനിമയായിരുന്നു ഇത്. പരാജയ ചിത്രത്തിന് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് അൻവർ റഷീദ്. വീണ്ടും മമ്മൂട്ടി അൻവർ റഷീദ്  കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോൾ,  അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തെ പോലെ ബോക്സ് ഓഫീസുകൾ കത്തികയറാൻ ഈ ചിത്രത്തിന് ആകും എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും വമ്പൻ പ്രതീക്ഷയോടെ ആണ് ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.