അന്ന് ഞാന്‍ ഹാപ്പിയായിരുന്നില്ല! മോഹൻലാൽ, അമൽ നീരദ് ചിത്രം

മെഗാസ്റ്റാർ മോഹൻ ലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് സാഗർ ഏലിയാസ് ജാക്കി. തീയേറ്ററിൽ വിചാരിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല എങ്കിലും പ്രേക്ഷകർ ഇന്നും ആവേശത്തോടെ പറയുന്ന സിനിമയാണ് സാഗർ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടർക്കഥയാണ് ഇത് എന്ന രീതിയിലാണ് ഇറക്കിയത്. എന്നാൽ സാഗർ ഏലിയാസ് ജാക്കി ഞാൻ തീരെ ഇഷ്ടപ്പെടാതെ എഴുതിയ തിരക്കഥ ആണെന്നും ആന്റണി പെരുമ്പാവൂർ നിർബന്ധപ്രകാരം മാത്രമാണ് എഴുതിയതും എന്നുമാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറയുന്നത്. അതുകൊണ്ടുതന്നെ സിനിമയ്ക്ക് ആവശ്യത്തിലധികം പോരായ്മകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അമൽ നീരദ് നല്ലൊരു സംവിധായകനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കഴിയുംവിധം സിനിമ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും കഥയിലെ പോരായ്മ പടത്തിലെ സാരമായി ബാധിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമയ്ക്ക് ഒരു കഥയെ പറയാനുള്ളൂ അത് ഒരിക്കൽ പറഞ്ഞു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ പിന്നീട് അതിനെ സംബന്ധിച്ച് എന്ത് കഥ പറഞ്ഞാലും അത് ഫേക്ക് ആയെ ആളുകൾക്ക് തോന്നു. അതുകൊണ്ടാണ് വിചാരിച്ച വിജയം പടത്തിന് സാധിക്കാതിരുന്നത്. എന്നും എസ്എൻ സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം അമൽനീരദ് മോഹൻലാലും ഇനിയും ഒന്നിച്ചാൽ സൂപ്പർഹിറ്റുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് മോഹൻലാൽ ആരാധകർ. ഇരുവരും ഒന്നുകൂടെ ഒന്നിക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ആരാധകർ…