സിനിമ റീലീസ് ചെയ്യുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ

കൊറോണക്കാലത്ത് സിനിമാ പ്രേമികളെയും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരെയും ഒരേപോലെ വിഷമിപ്പിച്ച ഒന്നായിരുന്നു തീയേറ്ററുകൾ അടച്ചിടുക എന്നുള്ളത്. അതേത്തുടർന്നാണ് മലയാളത്തിലും. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായത്. തുടർന്ന് മുൻ നിര നായകന്മാരുടെ അടക്കം നിരവധി ചിത്രങ്ങളാണ് ഒടിടിയുടെ ഭാഗമായത്. അത്തരത്തിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തീയറ്ററുകളിൽ ഇറങ്ങാനായി ആരാധകർ കാത്തിരുന്ന ചിത്രങ്ങളായിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അനശ്വരമാക്കിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം-2, യങ് സൂപ്പർസ്റ്റാർ ടോവിനോ തോമസിന്റെ മിന്നൽ മുരളി എന്നിവയെല്ലാം തീയേറ്ററിൽ വൻ വിജയം ആകേണ്ട സിനിമകളായിരുന്നു. എന്നാൽ ഇവയെല്ലാം ഒടിടിയുടെ ഭാഗമാവുകയായിരുന്നു.

എന്നാൽ ഇപ്പോൾ തിയറ്ററുകൾ സജീവമാണെങ്കിലും ഒടിടിയെ സമീപിക്കാനാണ് കൂടുതലും സിനിമാക്കാർക്ക് താല്പര്യം. അത് സിനിമാ മേഖലയിൽ അവരുടെ കരിയറിന് വലിയ പ്രതിസന്ധികൾ ഉണ്ടാകും എന്നാണ് തീയറ്റർ ഉടമകളുടെ അസോസിയേഷൻ പ്രസിഡണ്ട് പറയുന്നത്. അതിന് ഉദാഹരണമാണ് താരങ്ങളുടെ ഒടിടിയിൽ ഇറങ്ങിയ പടങ്ങളുടെ എല്ലാം അപൂർണമായ വിജയം എന്നും അദ്ദേഹം പറയുന്നു. താരങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ പിന്നീട് ജനഹൃദയങ്ങളിൽ ഇവർക്ക് നിലനിൽപ്പ് ഉണ്ടാകുമോ എന്നുള്ളതും സംശയമാണ് എന്ന് ഇദ്ദേഹം പറയുന്നു. ഇതേ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…