സിനിമയിലെ ഹിറ്റ് ജോഡികൾക്ക് പിന്നിലെ രഹസ്യം ഇതാണ്

മലയാളി സിനിമ പ്രേക്ഷകർ എന്നും ഇഷ്ടപെടുന്ന ഒരുപിടി ചിത്രങ്ങളിൽ ഒന്നാണ് വർണ പകിട്ട് എന്ന മോഹൻലാൽ മീന ജോഡികളായി എത്തിയ ചിത്രം. സിനിമ റിലീസ് ചെയ്ത് 25 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയവും മോഹൻലാലിനെയും, മീനയെയും കുറിച്ചാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മീന, മോഹൻലാൽ. ഇരുവരും ആദ്യമായി ജോഡിയായി അഭിനയിച്ച ചിത്രമായിരുന്നു വർണ്ണ പകിട്ട്.

എന്നാൽ ഈ ചിത്രത്തിൽ നായകനാകേണ്ടത് സുരേഷ്ഗോപിയായിരുന്നു. സുരേഷ് ഗോപി മീന എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന രീതിയിലായിരുന്നു സിനിമയുടെ ആദ്യ ചർച്ചകളിൽ ഉണ്ടായിരുന്നത്. ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്തത് IV ശശിയാണ്.

ചിത്രത്തിന്റെ സംവിധായകനിൽ വന്ന ചെറിയ മാറ്റമാണ് സുരേഷ് ഗോപി നായകനാകേണ്ടിരുന്ന സ്ഥാനത്തേക്ക് മോഹൻലാൽ ഏതാണ് കാരണമായത്. പിനീട് മികച്ച ഒരു ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തിന്റെ നിർമാണ ചിലവും അന്നത്തെ മോഹൻലാൽ സിനിമകളേക്കാൾ കൂടുതലായിരുന്നു. മികച്ച ചിത്രമായി മാറിയതുകൊണ്ടുതന്നെ ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കാനും സാധിച്ചിരുന്നു.