വിജയുടെ ബീസ്റ്റിനും വിലക്ക്.. ആരാധകർ നിരാശയിൽ… | Beast Movie Banned

ഇളയദളപതി വിജയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് പലയിടങ്ങളിൽ ബാൻ ലഭിച്ചിരിക്കുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുവൈറ്റ് പോലുള്ള ഗൾഫ് രാജ്യങ്ങളിലാണ് ചിത്രത്തിന് ബാൻ ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ തീവ്രവാദം സംബന്ധിച്ച പരാമർശങ്ങൾ ഉള്ളതിനാലാണ് സിനിമ കുവൈറ്റിൽ പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന് പറയുന്നത്. ഇതേ കാരണത്തിൽ മുൻപ് മലയാള ചിത്രമായ ദുൽഖർ സൽമാൻ നായകനായ കുറുപ്പിനും, തമിഴ് ചിത്രം എഫ് ഐആറിനും ലഭിച്ചിട്ടുണ്ട്. ഇത് കുവൈറ്റിലെ വിജയ് ആരാധകരെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തി യ വാർത്തയാണ്.

ബ്രഹ്മാണ്ഡ ചലച്ചിത്രം കെജിഎഫ് 2വിനൊപ്പം റിലീസിനൊരുങ്ങുന്ന ചിത്രമായിരുന്നു വിജയിയുടെ ബീസ്റ്റ്. അതുകൊണ്ടുതന്നെ ഏറെ ആരാധകർ കാത്തിരുന്ന ചിത്രം കൂടിയാണ് ഇത്. കെജിഎഫ് 2 വിനൊപ്പം റിലീസിന് ഇറങ്ങണമെങ്കിൽ പടം അത്രയ്ക്ക് മാസ്സ് ആവണം എന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മറ്റും ചിത്രത്തിന് വിലക്കുകൾ ഇല്ല. ഏറെനാളുകൾക്ക് ശേഷം വിജയിയുടെ തായി പുറത്ത് വരുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബീസ്റ്റ്. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. ഏപ്രിൽ 13ന് ചിത്രം തിയേറ്ററിൽ എത്തുമ്പോൾ വൻവിജയമാണ് വിജയ് ആരാധകർ പ്രതീക്ഷിക്കുന്നത്.