മകൻ സമ്മതിക്കണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥനയെന്ന് വിജയ് അൽഫോൺസ് പുത്രൻ പുതിയ സിനിമ ഇതാണോ

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില ആണ് വിജയ് തന്റെ മകന്റെ സിനിമയിലേക്ക് ഉള്ള കടന്നുവരവിനെ കുറിച്ച് പറഞ്ഞത് , ദളപതി വിജയ്യുടെ മകനായ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അൽഫോൺസ് പുത്രൻ. വിജയ് തന്നെയാണ് ഇക്കാര്യം സൺ ടിവിയിൽ സംവിധായകൻ നെൽസനുമായുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. അച്ഛനെപ്പോെല മകൻ എപ്പോൾ സിനിമയിൽ വരും എന്ന ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് അൽഫോൻസ് കഥ പറയാൻ തനിക്കരികിൽ വന്ന കാര്യം വിജയ് പറഞ്ഞത്.‘അവന്റെ മനസിൽ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകിൽ നിൽക്കാനാണോ ഇഷ്ടമെന്നത് സത്യമായും എനിക്കറിയില്ല.

രണ്ട് വർഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്ജയ്യുടെ മറുപടി. ‘പ്രേമം’ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു കഥ എന്നോട് പറഞ്ഞിരുന്നു. ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഈ കഥയിൽ അഭിനയിക്കാൻ അവൻ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി.’-വിജയ് പറഞ്ഞു. കുട്ടി ദളപതിയെ സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹത്തിലാണ് വിജയ്‌യുടെ ആരാധകർ. അൽഫോൻസ് പുത്രന്റെ കഥ സഞ്ജയ്യ്ക്ക് ഇഷ്ടമാകുമെന്നും ആ പ്രോജക്ട് ഉടനെ ഉണ്ടാകട്ടെയെന്നും ആരാധകർ ആശംസിക്കുന്നു.ബാലതാരമായി വിജയ് സിനിമകളിൽ ചിലരംഗങ്ങളിൽ മാത്രം വന്നു പോയിട്ടുള്ള സഞ്ജയ്‌യുടെ യഥാർഥ പേര് ജേസൺ എന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക .