മോഹൻലാൽ എന്നനടൻ ഇല്ലായിരുന്നെങ്കിൽ.. നടി സേതുലക്ഷ്മി പറയുന്നു വാക്കുകൾ ഇങ്ങനെ

മലയാളസിനിമ ലോകത്തെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സേതുലക്ഷ്മി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തന്റെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹൻലാൽ ആണെന്ന് സേതുലക്ഷ്മി പറയുന്നു.കോമഡി താരം കിഷോർ കിഡ്നി തകരാറിൽ ആയതിനെ തുടർന്ന്, മകന്റെ ചികിത്സയ്ക്ക് മോഹൻലാൽ ചെയ്തു തന്ന സഹായത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.‘മോഹൻലാലിന് എന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം ഉണ്ട്.

എന്നെ വലിയ കാര്യവും സ്‌നേഹവും ആണ്. ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹൻലാൽ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാൻ പോയതാണ് മകന്റെ തിരിച്ച് വരവിൽ നിർണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാൻസ് പഠിച്ചതാണ് ആ ഡോക്ടറും.മോഹൻലാൽ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയിൽ ആൾ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹൻലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണ്’- താരം പറഞ്ഞു.