സുരേഷ് ഗോപി ഉറപ്പുതന്നു എന്നത്തേയും വലിയ മാസ്സ് നായകൻ വരും എന്ന്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെയും കൂട്ടത്തിൽ ഉള്ള ഒരു നടൻ ആണ് സുരേഷ് ഗോപി മലയാള സിനിമ ലോകത്തിനു വലിയ ഒരു മുതൽ കൂട് തന്നെ ആണ് , സുരേഷ് ഗോപി നായകനാവുന്ന ഒറ്റക്കൊമ്പന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സുരേഷ് ഗോപി തന്നെ , കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയി വഴി പോസ്റ്റർ റിലീസ് ചെയ്‌തത്‌ , ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം എന്ന ടാഗ് ലൈനോട് കൂടി ആണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്, മലയാള സിനിമയിലേക്ക് വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് സുരേഷ് ഗോപി നടത്തിയത് , സുരേഷ് ഗോപിയുടെ 250 മാതെ സിനിമ ആണ് ഒറ്റക്കൊമ്പൻ ,പാലാക്കാരൻ അച്ചായൻ ആയിട്ടു ആണ് സുരേഷ് ഗോപി എത്തുന്നത് ,

മാത്യൂസ് തോമസ് സംവിധാനം ചെയ്ത് മുളകുപ്പാടം ഫിലിംസിന്റെ ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച് വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ ആക്ഷൻ ചിത്രമാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ, മുകേഷ്, വിജയരാഘവൻ, ജോണി ആന്റണി, അനന്ത് മഹാദേവൻ, രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബനാഥനും തൊഴിൽപരമായി കച്ചവടക്കാരനുമായ സുരേഷ് ഗോപിയുടെ കുറുവച്ചൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണിത്. എന്നാൽ ഈ ചിത്രം നിരവധി വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു , പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ പശ്ചാത്തലം ആയി ബന്ധം ഉണ്ട് എന്നും നായകന്റെ പേരും ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ആണ് കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു ,ഇതെല്ലം ഒരു ഭാഗത്തു നടക്കുമ്പോൾ ഒറ്റക്കൊമ്പന്റെ വരവ് അറിയിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,