ദുൽഖർ സൽമാൻ പരീക്ഷണ ചിത്രവുമായി ബോളീവുഡിൽ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുൽഖർ സൽമാൻ സംവിധായകൻ ആർ ബാൽക്കിക്കൊപ്പം തന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ‘ ചുപ് : ദ റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കുന്നത്. കഴിഞ്ഞ ദിവസം, നിർമ്മാതാക്കൾ അതിന്റെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി.പൂജാ ഭട്ട്, ‘സ്കാം 1992’ ഫെയിം ശ്രേയ ധന്വന്തരി, സണ്ണി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഋഷി വിർമാനി, രാജ സെൻ എന്നിവർക്കൊപ്പം ബാൽക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ ‘പാ’, ‘പാഡ്മാൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് ബാൽക്കി അറിയപ്പെടുന്നത്.

ഇതാദ്യമായാണ് അദ്ദേഹം ഒരു സൈക്കോളജിക്കൽ ത്രില്ലറിന് ശ്രമിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ബാൽക്കിയുടെ മുൻ ചിത്രങ്ങളിലെ ഡിഒപി ആയിരുന്ന പി സി ശ്രീറാമിനെ ഇതിലും നിലനിർത്തിയിരുന്നുവെങ്കിലും പിന്നീട് അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം അത് ഒഴിവാക്കുകയായിരുന്നു. വിശാൽ സിൻഹയാണ് ഇപ്പോൾ ഛായാഗ്രാഹകൻ.കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ ‘ ചുപ് എന്ന സിനിമയെക്കുറിച് ചർച്ച ചെയ്തു , സിനിമയുടെകുറിച്ചും സിനിമയിൽ അഭിനയത്തെക്കുറിച്ചും ദുൽഖർ സൽമാൻ പറഞ്ഞു ,