സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം മോഹൻലാലിൻറെ നിരഞ്ജൻ തിരിച്ചുവരുന്നു

1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്‌ലഹേം മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ആയ മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം , കലാഭവൻ മാണി , എന്നിങ്ങനെ വലിയ ഒരു താരനിരതന്നെ സിനിമയിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രത്യേകത മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിലാണ് ആണ് . ചിത്രത്തിന്റെ രണ്ടാം ഭാ​ഗം സിനിമ ഇറങ്ങി 24ാം വർഷത്തിലേക്ക് കടക്കുമ്പോൾ നിർമിക്കാൻ ഒരുങ്ങുകയാണ്.സമ്മർ ഇൻ ബത്‌ലേഹിമിന്റെ നിർമാതാവ് സിയാദ് കോക്കറാണ് മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് സമ്മർ ഇൻ ബത്‌ലഹേമിൻറെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

ഒരു കുടുംബം പോലെയാണ് മഞ്ജുവും താനുമെന്നും ഒരു ചിത്രം മാത്രമാണ് താരത്തിന്റെ കൂടെ ചെയ്യാൻ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കർ പറഞ്ഞു. മഞ്ജുവും സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം സിനിമ ഇറങ്ങിയത് മുതൽ പ്രേക്ഷകർ ചോദിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ചിത്രത്തിലെ മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു .കൂടുതൽ അറിയാൻ വീഡിയോ കാണുക ,