പൊട്ടിത്തെറിച്ചു ലാലേട്ടൻ, നവീന് എട്ടിന്റെ പണി കൊടുത്തു

ജനപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന റിയാൽറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഓരേപോലെ ടെലിവിഷൻ, ഡിജിറ്റൽ പ്രേക്ഷകരെ ലക്ഷ്യവെക്കുന്ന ബിഗ് ബോസ് ചിലപ്പോൾ കുടുംബ പ്രേക്ഷകർക്ക് അരോചകമായി തീരാറുണ്ട്. അതിൽ പ്രത്യേകമായി എടുത്ത് പറയേണ്ടത് ഷോയ്ക്കിടെ മത്സാരാർഥികളുടെ ഭാഷപ്രയോഗങ്ങളാണ്.മലയാളത്തിലെ ഏറ്റവും വലിയ തെറി വിളിച്ചു എന്നും ബിഗ് ബോസ് അതിനെതിരെ നടപടി എടുത്തില്ല എന്നും ആണ് പറയുന്നത് നവീൻ ആണ് തെറി വിളിച്ചത് , ബിഗ് ബോസ് വീട്ടിലെ ചീത്തവിളി വർധിക്കുന്നു പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരാർഥികൾക്ക് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിപാടിയുടെ അവതാരകനായ മോഹൻലാൽ. വാരാന്ത്യ എപ്പിസോഡിനിടെയാണ് മോഹൻലാൽ മത്സാരാർഥികളോടായി അവസാന വാണിങ് എന്നോണം മോഹൻലാൽ കാര്യങ്ങൾ വ്യക്തമാക്കിയത്.

മത്സരാർഥികളുടെ പെരുമാറ്റം ഭാഷപ്രയോഗങ്ങളെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ലഭിക്കുന്നതെന്ന് മോഹൻലാൽ അറിയിച്ചു. ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല നിയമം ലംഘിക്കുന്ന മത്സരാർഥികൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. മത്സാരർഥികളുടെ വീട്ടിലിരിക്കുന്നവരെ പറയുക, ചീത്ത വിളിക്കുക തുടങ്ങിയവ ഇനി ആവർത്തിച്ചാൽ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കുമെന്ന് മോഹൻലാൽ വ്യക്തമാക്കി. വാക്ക്വാദങ്ങൾ എന്തുമാകാം പക്ഷെ അത് സഭ്യമായിരിക്കണമെന്ന് ഓർമ്മപ്പെടുത്തിയാണ് മോഹൻലാൽ വീക്കെൻഡ് എപ്പിസോഡുകൾ അവസാനിപ്പിച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,