ദൂരദര്ശന് സീരിയലുകള്‍ കാത്തിരുന്ന് കണ്ടിരുന്ന കുട്ടിക്കാലം. ആയിടക്കാണ് ഒരു പുതിയ സീരിയല്‍ അമിതാഭ് ബച്ചന്റെ അവതരണത്തോടെ തുടങ്ങിയത്. പേര് ‘സുബഹ്’. കാമ്പസ് പാശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആ സീരിയലിന്റെ ടൈറ്റില്‍ സോങ്ങ് തയ്യറാക്കിയതും, പാടിയതും സാക്ഷാല്‍ R D ബര്മ്മന് ആയരുന്നൂ. വന്‍ ഹൈപ്പോടെ വന്ന സീരിയല്‍ പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല. കാമ്പസിലെ മയക്ക് മരുന്ന് മാഫിയയുടെ കഥ പറഞ്ഞ സീരിയലിലെ ചുരുണ്ട മുടിയും, വളരെ ഷാര്‍പ്പായ കണ്ണുകളുള്ള ഭരത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. പേര് ടൈറ്റിലില്‍ ശ്രദ്ധിച്ചു. സലീം ഗൗസ്, നായകന്റെ ഒപ്പംപിടിച്ചു നിൽക്കുന്ന വില്ലൻ വേഷങ്ങൾ ആണ് ചെയ്യാറുള്ളത് ,
മലയാളത്തിൽ അകെ രണ്ടു സിനിമകൾ ആണ് ചെയ്തിട്ടുള്ളു അതിൽ രണ്ടും വില്ലൻ വേഷങ്ങൾ തന്നെ ആണ് , മലയാളസിനിമാക്കണ്ട ഏറ്റവും വലിയ വില്ലനെ ആണ് താഴ്വര എന്ന ചിത്രത്തിലൂടെ സലീം ഗൗസ് മലയാള സിനിമക്ക് സമ്മാനിച്ചത് ,
മലയാള സിനിമയില്‍ മനോഹരമായ വില്ലന്‍ വേഷം ചെയ്തിരുന്ന നടന് സലീം ഗൗസ് അന്തരിച്ചു. മുംബൈയിലായിരുന്ന താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. സലീം ഗൗസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് മലയാള സിനിമയില്‍ നിന്നടക്കമുള്ള താരങ്ങളും എത്തുന്നു. മോഹന്‍ലാലിന്റെ താഴ്വാരം എന്ന ചിത്രത്തിലെ പ്രതിനായകന് വേഷമാണ് സലീമിനെ ജനപ്രിയനാക്കിയത്. പിന്നീട് അനേകം കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സലീമിനെ കുറിച്ച് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പറയുകയാണ് ആരാധകര്‍.