CBI 5 ദി ബ്രെയിൻ റിവ്യൂവും പ്രേക്ഷക പ്രതികരണവും ഇങ്ങനെ ,

‘സേതുരാമയ്യരാ’യി മമ്മൂട്ടി ഇതാ അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തിൽ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന ചിത്രമാണ് ഇന്ന് പ്രദർശനം തുടങ്ങിയിരിക്കുന്നത്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സിബിഐ 5: ദ ബ്രെയിൻ’ ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നതും . ഒന്നാന്തരം ത്രില്ലർ എന്ന അഭിപ്രായങ്ങൾ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങൾ. ക്ലൈമാക്സ് ഞെട്ടിച്ചു എന്നും ഒരു കൂട്ടർ പറയുന്നു. ‘സേതുരാമയ്യരാ’യി മമ്മൂട്ടി ഗംഭീരമായി എന്ന് ചിത്രം കണ്ടവർ പറയുന്നു. ജഗതിയെ ബുദ്ധിപൂർവമായി ചിത്രത്തിൽ ഉപയോഗിച്ചുവെന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. സമ്മിശ്ര പ്രതികരണങ്ങൾ ആണ് ചിത്രത്തിന് മൊത്തത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്.’സിബിഐ’ സീരിസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ആയിരുന്നു. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യർ സിബിഐ’, ‘നേരറിയാൻ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തിൽ ഇങ്ങനെ ഒരു സീക്വൽ (അഞ്ച് ഭാഗങ്ങൾ) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയായിരുന്നു എല്ലാ ‘സിബിഐ’ ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

‘സിബിഐ’ സീരീസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പി’ന് 34 വർഷം തികഞ്ഞ വേളയിൽ സംവിധായകൻ മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ‘സേതുരാമയ്യർ’ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് ‘സിബിഐ’ പരമ്പരയിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് ‘സിബിഐ’ പരമ്പരയിൽ നിന്ന് മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ചിത്രം വളരെ മികച്ച അഭിപ്രായം നേടി ഇപ്പോളും പ്രദർശന, തുടരുന്നു ,