വിവാഹവാർത്തക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി റിമി ടോമി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റിമി ടോമി. രണ്ട് ദിവസമായി ഓൺലൈൻ മീഡിയകളിലെല്ലാം റിമി ടോമി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് നിരവധി വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ വൈറലായതോടെ സത്യാവസ്ഥ അന്വേഷിച്ച് രാപ്പകലില്ലാതെ നിരവധിപേരാണ് റിമി ടോമിയെ വിളിക്കുന്നത്. മറുപടി പറഞ്ഞ് മടുത്ത താരം വിവാഹം ഉണ്ട് എന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

റിമി ടോമിയുെട തന്നെ യുട്യൂബ് ചാനലിലാണ് റിമി മറുപടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘രണ്ട് ദിവസമായി എനിക്ക് തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം…. കല്യാണം ആയോ റിമി . ഞാൻ വിവാഹിതയാകാൻ പോവുകയാണെന്ന് പറഞ്ഞ് പല വീഡിയോകളും മറ്റും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് മനസിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോട് പറയും.’ എന്നാണ് റിമി ടോമി പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,