1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്

1.87 കോടിയുടെ നികുതി അടയ്ക്‌കു‌ന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കു ജിഎസ്‌ടി വകുപ്പിന്റെ നോട്ടിസ്. 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. 2013 -2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയാ ണിത്‌. മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്‌ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.

അംബേദ്ക്കറേയും മോഡിയേയും താരതമ്യപ്പെടുത്തി ഇളയരാജ കഴിഞ്ഞ ദിവസം ഒരു പുസ്‌തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു.
മോഡിയെ പുകഴ്ത്തി എഴുതിയത് നടപടികളില്‍ നിന്നും രക്ഷപ്പെടാനാണെന്നും വിമര്‍ശനമുയരുകയുണ്ടായി. തുടര്‍ന്നാണിപ്പോള്‍ ജിഎസ്ടി നോട്ടീസ് ലഭിച്ചിരിക്കുന്നത്. .