12 വർഷത്തെ മോഹൻലാലുമായുള്ള നീണ്ട പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട്

മോഹൻലാൽ കോമ്പോ ഒരുകാലത്ത് ഷുവർ ഹിറ്റ് സിനിമകൾ ആയിരുന്നു സമ്മാനിച്ചിരുന്നത്. മലയാളത്തിൽ എക്കാലവും ഓർത്തിരിക്കാൻ പാകത്തിൽ മനോഹരമായ ചിത്രങ്ങളാണ് ഇരുവരും ചേർന്ന് നൽകിയത്. എന്നാൽ, പിന്നീട് ഇവർ ഒരുമിച്ച സിനിമകൾ കാണാതായി. ഇതോടെ, തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും നിക്കാത്ത പിണക്കത്തിലേക്ക് ഇവർ വഴിമാറിയെന്ന് പാപ്പരാസികൾ പറഞ്ഞു തുടങ്ങി. അത് സത്യമാണെന്ന് പറയുകയാണ് സംവിധായകൻ ഇപ്പോൾ. മോഹൻലാലുമായി താൻ പിണക്കത്തിലായിരുന്നുവെന്നും, ആ പിണക്കം പിന്നീട് ഇണക്കമായതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസുമായി നടത്തിയ അഭിമുഖത്തിൽ ആണ് സത്യൻ അന്തിക്കാട് ഇക്കാര്യം തുറന്നു പറഞ്ഞത്. മോഹൻലാൽ എന്ന നടൻ ആയി പിണക്കത്തിൽ ആയിരുന്നു എന്നും പിന്നീട് ഇണക്കത്തിൽ ആയി എന്നും തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്

‘എന്റെ സിനിമകളിൽ വന്നിട്ടുള്ള ഭാഗ്യങ്ങളിലൊന്ന്, അല്ലെങ്കിൽ സന്തോഷം എന്ന് പറയാവുന്നത് മോഹൻലാലിനെ പോലുള്ള ഒരു അഭിനേതാവിനെ ക്യാമറയുടെ മുമ്പിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹൻലാൽ ആദ്യമായി വർക്ക് ചെയ്തത്. ലാൽ ഒരു സൂപ്പർസ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് എനിക്ക് ചെയ്യാൻ സാധിച്ചത്. പിൻഗാമി എന്ന ചിത്രത്തിന് ശേഷം, 12 വർഷം കഴിഞ്ഞാണ് മോഹൻലാൽ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.ഇതിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക , .