മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പോസ്റ്ററില്‍ മുഖം മൂടിയിട്ട ആള്& മമ്മൂട്ടിയാണെന്നും ചിത്രത്തിന്റെ പേരെന്താണെന്നും ഒറ്റ നോട്ടത്തില്‍ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. മൊത്തത്തില്‍ മിസ്റ്റീരിയസ് ആയ ഒരു ഫീലാണ് ഈ പോസ്റ്റര്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.
റോഷാക്ക് എന്നത് ഒരു പ്രൊജക്റ്റീവ് സൈക്കോളജിക്കല്‍ ടെസ്റ്റാണ്. സിനിമയുടെ പേരില്‍ പ്രേക്ഷകര്‍ക്കുണ്ടായ കൗതുകവും സംശയവും ചെന്ന് നില്‍ക്കുന്നത് ഈ ടെസ്റ്റിലാണ്. 1921 ഇല് സ്വിസ് സൈക്കോളജിസ്റ്റായ ഹെര്‍മന്‍ റോഷാക്ക് ആണ് ഈ ടെസ്റ്റ് കണ്ടുപിടിച്ചത്. ഹെര്‍മന്‍ റോഷാക്ക് കണ്ടുപിടിച്ചത് കൊണ്ട് തന്നെ റൊഷാക്ക് ടെസ്റ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.