മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്!

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് , നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് എളമക്കര പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ പോലീസിന് ഇതു സംബന്ധിച്ച് മൊഴി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്ന തരത്തിൽ തുടർച്ചയായി പോസ്റ്റിടുക, പിന്തുടർന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സനൽ കുമാർ ശശിധരൻ തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു, “വളരെ ഗൗരവം: നടിയുടെ ജീവൻ അപകടത്തിലാണ്. മലയാളത്തിലെ പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവർ ചില നിക്ഷിപ്ത താൽപര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ട് നാല് ദിവസമായി. അവളുടെ മാനേജർമാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും അവൾ തടങ്കലിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നതിന്റെ കാരണങ്ങളും ഞാൻ പോസ്റ്റ് ചെയ്തു.

എന്നാൽ ഇതുവരെ മഞ്ജു വാര്യരോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. മഞ്ജു വാര്യരുടെ മൗനം എന്റെ സംശയത്തെ ബലപ്പെടുത്തുന്നു. മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പ്രവർത്തിക്കുന്ന എന്ന സംഘടനയിലേക്ക് ഇന്നലെ ഞാൻ ഒരു ഇമെയിൽ അയച്ചു. അവരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആയിരുന്നു , വളരെ ഗൗരവമുള്ള ഈ വിഷയം തമാശയായി കാണാൻ പലരും ശ്രമിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം കണ്ടില്ലെന്ന് നടിക്കാൻ ശ്രമിക്കുന്നത് ഭയാനകമാണ്. ഞാൻ ഉന്നയിച്ച വിഷയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ളതിനാൽ, ദേശീയ മാധ്യമങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുകയും ചെയ്തു ,