മോഹൻലാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തി വൈറലാവുന്നു

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. സിനിമകളിലൂടെ വർഷങ്ങളായി പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടൊരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചും ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. ഇപ്പോഴിതാ, പ്രിയതാരത്തിന്റെ പുതിയൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കറുപ്പ് ഷർട്ട് ധരിച്ചു മീശയും പിരിച്ചു മാസ്സ് ലുക്കിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാനാവുക. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ആവേശത്തിലാക്കിയിരിക്കുന്നത്. കൂടുതൽ കമന്റുകളും മീശപിരിച്ച ലുക്കിനെ കുറിച്ചാണ്. പുതിയ ചിത്രമായ ‘എലോണി’ലെ ലൂക്കാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.