ഇനി അഥവാ മനുഷ്യർ തിരിച്ചുവരുകയാണോ അവതാർ 2 ട്രെയിലർ കണ്ടപ്പോൾ

സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂൺ (James Cameron) ചിത്രം അവതാറിന്റെ രണ്ടാം ഭാ​ഗം. ഈ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രത്തിന്റെ റിലീസും പേരും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമാ ചരിത്രത്തില്‍ തന്നെ ഏറെ അത്ഭുതം സൃഷ്ട്ടിച്ച ചിത്രമാണ് അവതാർ. 2022 ജിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാ​ഗത്തിന് പേര് നൽകിയിരിക്കുന്നത്. 20thcentuarystudios ആണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തിയതിയും ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചത്. ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.