ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ മറിയത്തിന് വേറെ ആരും വേണ്ട!

ദുൽഖർ സൽമാൻ – അമാൽ സുഫിയ ദമ്പതികളുടെ ഏക മകൾ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകൾക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ തന്റെ കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഏറെ ഹൃദ്യമായിരുന്നു ഈ ചിത്രങ്ങൾ. എന്നാൽ, ദുൽഖർ പോസ്റ്റ് ചെയ്ത ചിത്രങ്ങളേക്കാൾ വൈറലായത് മറിയം തന്റെ ഉപ്പൂപ്പയായ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രം പോലെ തന്നെയാണ് മറിയം വീട്ടിലും. വാപ്പച്ചി ദുൽഖറിനേക്കാളും ഉമ്മച്ചി അമാലിനേക്കാളും മറിയത്തിന് അടുപ്പം ഉപ്പൂപ്പയോടാണ്.

സിനിമ തിരക്കുകൾക്കിടയിലും തന്റെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാനാണ് മമ്മൂട്ടിക്ക് താൽപര്യവും.കോവിഡ് ലോക്ക്ഡൗൺ സമയത്താണ് മമ്മൂട്ടി പൂർണമായി വീടിനുള്ളിൽ നീണ്ടകാലം കഴിയേണ്ടി വന്നത്. ആ സമയത്തെല്ലാം മറിയമായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചങ്ങാതി. ആ ചങ്ങാത്തം ഇപ്പോഴും തുടരുന്നു. ഉപ്പൂപ്പ വീട്ടിലുണ്ടെങ്കിൽ കഥ പറച്ചിലും കളറിങ്ങുമായി മറിയം ഉപ്പൂപ്പയ്‌ക്കൊപ്പം കൂടും. പേരക്കുട്ടിക്ക് ഇംഗ്ലീഷ് കഥകൾ വായിച്ചുകൊടുത്ത് അർത്ഥം പറഞ്ഞുകൊടുക്കലാണ് മമ്മൂട്ടി പ്രധാനമായും ചെയ്യുന്നത്. മറിയത്തിനു വിവിധ സ്റ്റൈലുകളിൽ മുടി കെട്ടി കൊടുക്കുന്നതും മേക്കപ്പ് ചെയ്ത് കൊടുക്കുന്നതും വൈറൽ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,