മോഹൻലാൽ അതിഥിയായി ഗോവ ഗവര്‍ണറുടെ അടുത്ത് എത്തി

നടൻ മോഹൻലാൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ സന്ദർശിച്ചു. ചൊവ്വാഴ്ച ഗോവ രാജ്ഭവൻ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹൻലാൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ശ്രീധരൻപിള്ളയെ കണ്ടത്. നിർമാതാവ് ആൻറണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു’ കൂടുതൽ അറിയാൻ വീഡിയോ കാണുക ,